ആർജിക്കുന്നതു കൊണ്ടും വിസര്ജിക്കുന്നതു കൊണ്ടും വിഷയങ്ങളെ അനുഭവിക്കുന്നത് കൊണ്ടും ശാശ്വത മായി നില നിൽക്കുന്നത് കൊണ്ടും ആത്മാവ് എന്ന് വിളിക്കുന്നു.

പല മതങ്ങളിലും വിശ്വാസങ്ങളിലും തത്വചിന്തകളിലും ജീവികളുടെ അഭൗതികമായ അംശത്തെ ആത്മാവ് എന്ന് വിശേഷിപ്പിക്കുന്നു. എല്ലാ മതങ്ങളിലും,മിക്കവാറും എല്ലാ ചിന്താധാരകളിലും ആത്മാവിന് ഭൗതികയ ശരീരത്തേക്കാൾ പ്രാധാന്യം നൽകിയിട്ടുണ്ട്. ആത്മാവ് അനശ്വരമാണെന്നാണ് ആത്മാവിന്റെ സ്വതന്ത്ര നിലനിൽപ്പിൽ വിശ്വസിക്കുന്നവർ കരുതുന്നത്.. ഒരാളുടെ ബോധവും വ്യക്തിത്വവും ഉൾക്കൊള്ളുന്ന, മനസ്, ആത്മം എന്നീ ആശയങ്ങളുമായി സാമ്യമുള്ള ഒന്നാണ് ആത്മാവ് എന്നാണ് സങ്കൽപം. ഭൗതിക മരണത്തിനുശേഷവും ആത്മാവ് നിലനിൽക്കും എന്നാണ് പൊതുവെ ആസ്തികരിലുള്ള വിശ്വാസം. ദൈവമാണ് ആത്മാവിനെ സൃഷ്ടിക്കുന്നതെന്ന് ചില മതങ്ങൾ പറയുന്നു. ചില സംസ്കാരങ്ങൾ മനുഷ്യേതര ജീവികൾക്കും അചേതന വസ്തുക്കൾക്കും ആത്മാവുണ്ടെന്ന് വിശ്വസിക്കുന്നു.

ആത്മാവ് അനശ്വരമാണ് എന്ന വിശ്വാസം മതങ്ങളുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു. പുനർജ്ജന്മം, മോക്ഷം എന്നിവ ഇന്ത്യയിലെ ആത്മീയവാദികളുടെ പ്രധാന ആശയങ്ങളാണ്. ജീവിതത്തെ ഭൗതികം, ആത്മീയം എന്നിങ്ങനെ രണ്ടായി തരം തിരിച്ചിരിക്കുന്നു. ശരീരത്തിന്റെ ആവശ്യങ്ങളെ ഭൗതികം എന്നും മനസ്സിന്റെ ആശയങ്ങളെ ആത്മീയം എന്നും വിശേഷിപ്പിക്കുന്നു. ഗർഭസ്ഥശിശുവിനു നാലാം മാസത്തിലാണ് ആത്മാവ് നൽകൽ എന്ന് ഇസ്ലാം മതം പഠിപ്പിക്കുന്നു.

ആത്മീയവാദം, ഭൗതികവാദം എന്നിങ്ങനെ രണ്ട് വേർതിരിവുകൾ ആത്മാവിന്റെ അനശ്വരമായ നിലനിൽപ്പിൽ വിശ്വസിക്കുന്നവരും അല്ലാത്തവരുമായി ഉണ്ടായിട്ടുണ്ട്.

എന്നാൽ വളരെ ചുരുക്കം ചിലരുടെ അഭിപ്രായം കണക്കിലെടുക്കുമ്പോൾ ആത്മാവ് എന്നത് ഒരിക്കലും നശിക്കാത്ത ഒന്നാണെന്നും. ഭൗതിക ശരീരം നഷ്ടമായാൽ അത് ഭൂമിയിൽ അശരീരിക രീതിയിൽ മാറ്റപ്പെട്ടു സ്ഥിരമായി നിലകൊള്ളുമെന്നും അവരുടേതായ മറ്റൊരു ചുറ്റുപാടിലേക്ക് മാറ്റപ്പെടുമെന്നും കണക്കാക്കി പോരുന്നു. ശരീരത്തിൽ നിന്ന് വേർപെടുന്ന ആത്മാമാവ് അഥവാ ജീവൻ അന്തരീക്ഷത്തിൽ ലയിക്കുമെന്നും മരണപ്പെടുന്ന സമയവും അന്തരീക്ഷത്തിലെ ഊഷമാവും കാറ്റിന്റെ ഗതിയും വീണ്ടും ഒരേ ക്രമത്തിൽ വരുന്ന അവസ്ഥയിൽ ആത്‌മാവിനെ ദൃശ്യമായേക്കാമെന്നും ഒരു കൂട്ടർ അവകാശപ്പെടുകയും വിശ്വസിക്കുകയും ചെയ്യുന്നു.


ഇത്തരത്തിൽ ഉള്ളവയെ ഓറ എന്ന് വിളിച്ചു വരുന്നു.

അവയുടെ കാന്തിക പ്രതലത്തിൽ പ്രേവേശിക്കുമ്പോൾ അസാധാരണമായ ബുദ്ധിമുട്ടുകൾ മനുഷ്യർക്ക് അനുഭവപ്പെടുന്നു. അവയെ ബാധ എന്നും പ്രേതം കൂടിയതെന്നും അന്ത വിശ്വാസികൾ കരുതി വരുന്നു.

"https://ml.wikipedia.org/w/index.php?title=ആത്മാവ്&oldid=3993993" എന്ന താളിൽനിന്ന് ശേഖരിച്ചത്