ആഗ്നേയഗ്രന്ഥീ ശില
മനുഷ്യനെ ബാധിക്കുന്ന രോഗങ്ങളിലൊന്നാണ് ആഗ്നേയഗ്രന്ഥി ശില(Pancreatic stones). ഭൂമദ്ധ്യരേഖക്കടുത്ത രാജ്യങ്ങളിൽ അധികമായി കണ്ടുവരുന്ന ഈ രോഗം ഇന്ത്യയിൽ ഏറ്റവും അധികം റിപ്പോർട്ടുചെയ്യപെട്ടിരിക്കുന്നതു കേരളത്തിൽ നിന്നാണ്. ഇതിന്റെ കാരണം ഇതുവരെ കണ്ടുപിടിക്കപെട്ടിട്ടില്ല എങ്കിലും കൊഴുപ്പു കുറഞ്ഞ ആഹാരപദാർഥങ്ങൾ കഴിക്കുന്നവരുടെ ഇടയിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്.[അവലംബം ആവശ്യമാണ്]
ഡയബെറ്റീസ്, പുക്കിളിനു നാലിഞ്ചുമികളിലായി അതിയായ വേദന, ഛർദ്ദി, തളർച്ച എന്നിവയാണ് റിപ്പോർട്ട് ചെയ്യപെട്ടിട്ടുള്ള രോഗലക്ഷണങ്ങൾ.
അൾട്രാസൗണ്ട് സ്കാനിംഗാണ് രോഗനിർണ്ണയത്തിന് കൂടുതൽ സഹായകം. രോഗം കണ്ടുപിടിക്കപെട്ടാൽ സർജറി നടത്തി കല്ലുകൾ എടുത്തുകളയുകയാണ് പതിവ്.
അവലംബം
തിരുത്തുക
http://www.rssdi.org/1986_march/review.pdf Archived 2007-02-02 at the Wayback Machine.