കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത്
കിഴക്കഞ്ചേരി | |
10°34′N 76°29′E / 10.57°N 76.48°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | ആലത്തൂർ |
ലോകസഭാ മണ്ഡലം | ആലത്തൂർ |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 112.56ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 36215 |
ജനസാന്ദ്രത | 322/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
678684 +04922 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ ആലത്തൂർ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത്[1]. കിഴക്കഞ്ചേരി ഒന്ന്, കിഴക്കഞ്ചേരി രണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന് 112.56 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്.[2] 22വാർഡുകളുള്ള വിസ്തൃതമായ പഞ്ചായത്തിന്റെ അതിരുകൾ കിഴക്കുഭാഗത്ത് വണ്ടാഴി പഞ്ചായത്തും, വടക്കുഭാഗത്ത് വടക്കഞ്ചേരി പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കണ്ണമ്പ്ര പഞ്ചായത്തും, തെക്കുഭാഗത്ത് തൃശൂർ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്തുമാണ്.[1] മലബാർ പ്രദേശത്തെ പഴക്കം കൂടിയ പഞ്ചായത്തുകളിലൊന്നായ കിഴക്കഞ്ചേരി 1951-ൽ രൂപീകൃതമായി.
ഭരണ നിർവഹണ സ്ഥാപനങ്ങൾ
കിഴക്കഞ്ചേരി പഞ്ചായത്ത് ഓഫീസ് നൈനങ്കാട്ടിലാണ് സ്ഥിതി ചെയ്യുന്നത്..കിഴക്കഞ്ചേരി പഞ്ചായത്തിൽ കുന്നങ്കാട് ( വില്ലേജ് 1 ) കണിയമംഗലം ( വില്ലേജ് 2) എന്നിവിടങ്ങളിൽ വില്ലേജ് ഓഫീസുകൾ പ്രവർത്തിക്കുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
കിഴക്കഞ്ചേരി പഞ്ചായത്തിൽ സർക്കാർ- എയിഡഡ് മേഖലകളിലായി 10 സ്ക്കൂളുകളും അൺ എയിഡഡ് മേഖലയിലായി 3 സ്ക്കൂളുകളും പ്രവർത്തിക്കുന്നു.[3]
സർക്കാർ - എയ്ഡഡ് സ്ക്കൂളുകൾ
- ഗവർമണ്ട് ഹയർ സെക്കണ്ടറി സ്ക്കൂൾ കിഴക്കഞ്ചേരി
- ഗവർമണ്ട് എൽ പി സ്ക്കൂൾ കിഴക്കഞ്ചേരി
- ഗവർമണ്ട് എൽ പി സ്ക്കൂൾ പ്ലാച്ചിക്കുളമ്പ്
- ചാമിയാർ എയ്ഡഡ് യു പി സ്ക്കൂൾ മമ്പാട്
- എ യു പി സ്ക്കൂൾ മൂലങ്കോട്
- എ യു പി സ്ക്കൂൾ തൃപ്പന്നൂർ
- ഐ പി എ എം എൽ പി സ്ക്കൂൾ ചീരക്കൂഴി
- കെ ഇ എ എൽ പി സ്ക്കൂൾ ഇളവമ്പാടം
- എ എം എൽ പി സ്ക്കൂൾ പുന്നപ്പാടം
- എം എം യു പി സ്ക്കൂൾ പിട്ടുക്കാരിക്കുളമ്പ്
അൺ എയ്ഡഡ് സ്ക്കൂളുകൾ
- സെയ്ൻറ് ഫ്രാൻസിസ് സ്ക്കൂൾ
- അമൃത സ്ക്കൂൾ കുന്നങ്കാട്
ധനകാര്യ സ്ഥാപനങ്ങൾ
കിഴക്കഞ്ചേരി പഞ്ചായത്തിൽ ഒരു ദേശസാത്കൃത ബാങ്കാണ് ഉള്ളത്. കുണ്ട്കാട് എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ബാങ്ക് ഓഫ് ബറോഡ ആണ്.കുണ്ട്കാട് ഒരു സഹകരണ ബാങ്കും ഒരു അഗ്രകൾച്ചർ ഇംപ്രൂവ്മെറ് സൊസൈറ്റിയും പ്രവർത്തിക്കുന്നു.
കൃഷി
നൈനങ്കാട്ടിൽ പഞ്ചായത്ത് ഓഫീസിന് സമീപത്താണ് കൃഷി ഭവൻ പ്രവർത്തിക്കുന്നത്
ജലസേചന - കുടിവെള്ള സംവിധാനങ്ങൾ
കൃഷി ആവശ്യത്തിന് മംഗലം ഡാമിൽ നിന്നുള്ള കനാൽ വെള്ളത്തെയാണ് കർഷകർ ആശ്രയിക്കുന്നത്.കുടിവെള്ളത്തിനായി ചീരക്കുഴിയിലും മമ്പാടും രണ്ട് പമ്പിങ്ങ് സ്റ്റേഷനുകൾ ഉണ്ട്
ജല വൈദ്യുത പദ്ധതി
പാലക്കുഴി തിണ്ടിലം വെള്ളചാട്ടത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള ചെറുകിട ജല വൈദ്യുത പദ്ധതിയുടെ നിർമ്മാണം നടന്നു വരുന്നുണ്ട്. പാലക്കാട് ജില്ല പഞ്ചായത്തിൻ്റെ കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു മെഗാ വാട്ട് ഉത്പാദനം പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിർമ്മാണ ചെലവ് 13 കോടി രൂപയാണ്.[1]
മറ്റ് സ്ഥാപനങ്ങൾ
ഖാദി നൂൽ നൂൽപ്പ് കേന്ദ്രം
മമ്പാടിൽ ഒരു ഖാദി നൂൽ നൂൽപ്പ് കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്
പനഞ്ചക്കര സൊസൈറ്റി
കിഴക്കഞ്ചേരി പഞ്ചായത്തിനടുത്തായി ഒരു പനഞ്ചക്കര സൊസൈറ്റി പ്രവർത്തിക്കുന്നു.കർഷകരിൽ നിന്നും പനങ്കള്ള് ശേഖരിച്ച് പനഞ്ചക്കര ഉദ്പാദിച്ചിരുന്ന കേന്ദ്രത്തിൽ നിലവിൽ പാംനീർ എന്ന പേരിൽ ശീതള പാനീയ നിർമ്മാണം നടക്കുന്നുണ്ട്.
വായനശാലകൾ
കിഴക്കഞ്ചേരി പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വായനശാലയടക്കം പഞ്ചായത്തിൽ 21 വായനശാലകൾ പ്രവർത്തിക്കുന്നുണ്ട്.
- പുരോഗമന വായനശാല ചെറുകുന്നം
- ജനകീയ വായനശാല മൂലംകോട്
- തെന്മലപ്പുറം വായനശാല ഇളവമ്പാപാടം
- ജ്ഞാനോദയം വായനശാല വാൽക്കുളമ്പ്
- സമന്വയ വായനശാല കണ്ണംകുളം
- നവഭാരത് വായനശാല കോട്ടേക്കുളം
- ജയകേരള വായനശാല കോരഞ്ചിറ
- സംഗമം വായനശാല എരുക്കുംചിറ
- സോഷ്യൽ വെൽഫയർ അസോസിയേഷൻ ലൈബ്രറി കാരപ്പാടം
- സ്വരാജ് വായനശാല പാണ്ടാങ്കോട്
- പൗർണമി വായനശാല തെക്കൻകല്ല
- കേരള ജനത വായനശാല അമ്പിട്ടൻതരിശ്
- മംഗളോദയം വായനശാല വേളാമ്പുഴ
- ഉദയ വായനശാല മാരിയപ്പാടം
- കളവപ്പാടം വായനശാല
- പ്രഭാത വായനശാല മമ്പാട്
- ഇല ലൈബ്രറി കുണ്ടുകാട്
- ഫ്രണ്ട്സ് വായനശാല പാലക്കുഴി
ആരാധനാലയങ്ങൾ
കിഴക്കഞ്ചേരി പഞ്ചായത്തിൽ വിവിധ മതസ്ഥരുടെ ആരധനാലയങ്ങൾ ഉണ്ട്.
- തിരുവറ മഹാദേവ ക്ഷേത്രം
- നെടുമ്പറമ്പത്ത് കാവ്
- നൈനങ്കാട് പള്ളി
- ഇളവമ്പാടം പള്ളി
ഇതും കാണുക
പുറമെ നിന്നുള്ള കണ്ണികൾ
അവലംബം
- ↑ 1.0 1.1 "Local Self Government Department | Local Self Government Department". Retrieved 2020-09-02.
- ↑ "കിഴക്കഞ്ചേരി പഞ്ചായത്ത്". Retrieved 2020-09-02.
- ↑ "Schools in Kizhakkancheri - Palakkad district of Kerala". Retrieved 2020-09-03.