ഉള്ളാളിലെ റാണിയും, കോളനി കാലഘട്ടത്തിൽ പോർച്ചുഗീസുകാർക്കെതിരെ പൊരുതിയ ധീര വനിതയുമായിരുന്നു അബ്ബക്കാ റാണി.[1] പതിനാറാം നൂറ്റാണ്ടിന്റെ അവസാന പകുതിയായിരുന്നു അവരുടെ കാലഘട്ടം. തുളുനാട് എന്നറിയപ്പെട്ടിരുന്ന കർണ്ണാടകയുടെ തീരദേശം ഭരിച്ചിരുന്ന ചൗത വംശജയായിരുന്നു അബ്ബക്കാ റാണി. തുളുനാടിന്റെ തുറമുഖമായിരുന്നു ഉള്ളാൾ. വളരെ പ്രധാനപ്പെട്ട ഈ പ്രദേശം പിടിച്ചെടുക്കാൻ പോർച്ചുഗീസുകാർ വളരെയധികം ശ്രമിച്ചുവെങ്കിലും വിജയിക്കുവാൻ കഴിഞ്ഞില്ല. അബ്ബക്കാ റാണിയുടെ ധീരമായ ചെറുത്തു നിൽപ്പുകാരണം, പോർച്ചുഗീസുകാർക്ക് ഈ പ്രദേശം അപ്രാപ്യമായി തീർന്നു. കോളനിവാഴ്ചക്കെതിരേ പോരാടിയ ആദ്യ കാല ഭാരതീയരിൽ ഒരാളായിരുന്നു അബ്ബക്കാ റാണി. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ആദ്യത്തെ വനിതയായും ഇവരെ വിശേഷിപ്പിക്കുന്നു.

അബ്ബക്കാ ചൗത
ഉള്ളാൾ റാണി
ഭരണകാലം1525 – ?? 1570s
മുൻ‌ഗാമിതിരുമല രായ ചൗത
ജീവിതപങ്കാളിബംഗ ലക്ഷ്മപ്പ അരാസ
രാജകൊട്ടാരംചൗത
മതവിശ്വാസംജൈനമതം

ആദ്യകാല ജീവിതം

തായ്വഴി സമ്പ്രദായം പിന്തുടർന്നു വന്ന ഒരു രാജവംശമായിരുന്നു ചൗത രാജവംശം. അബ്ബക്കയുടെ അമ്മാവനായിരുന്ന തിരുമാല രായൻ അബ്ബക്കയെ അടുത്ത കിരീടാവകാശിയായി വാഴിക്കുകയായിരുന്നു.[2] ബൈന്ദൂരിലെ ശക്തനായ രാജാവായിരുന്ന ലക്ഷ്മപ്പ ബംഗാര അരസയെക്കൊണ്ട് അബ്ബക്കയെ വിവാഹം കഴിപ്പിക്കുകയും ചെയ്തു. ശക്തമായ ഈ രണ്ടു രാജവംശങ്ങൾ തമ്മിലുള്ള ഈ ബന്ധം പോർച്ചുഗീസുകാരെ വല്ലാതെ നിരാശരാക്കി.[3]യുദ്ധതന്ത്രങ്ങളും, രാഷ്ട്രതന്ത്രവും തിരുമലരായൻ അബ്ബക്കയെ പരിശീലിപ്പിച്ചു. വളരെ ഹ്രസ്വമായിരുന്നു ഇവരുടെ വിവാഹ ജീവിതം. അബ്ബക്ക തിരികെ ഉള്ളാളിലേക്കു പോന്നു. ലക്ഷ്മപ്പ പിന്നീട് അബ്ബക്കയോടുള്ള പ്രതികാരം തീർക്കാൻ പോർച്ചുഗീസുകാരുടെ കൂടെ ചേർന്നു.

അവലംബം

  1. "ക്വീൻ അബ്ബക്കാസ് ട്രയംഫ് ഓവർ വെസ്റ്റേൺ കോളനൈസേഴ്സ്". പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ. Retrieved 2015-01-25.
  2. "ദ ഇന്റർപിഡ് ക്വീൻ റാണി അബ്ബക്ക ഓഫ് ഉള്ളാൾ". ബോലോജി. 2005-01-02. Retrieved 2015-01-25.
  3. "ദ ഇന്റർപിഡ് ക്വീൻ റാണി അബ്ബക്ക ഓഫ് ഉള്ളാൾ". ബോലോജി. 2005-01-02. Retrieved 2015-01-25.
"https://ml.wikipedia.org/w/index.php?title=അബ്ബക്കാ_റാണി&oldid=2132630" എന്ന താളിൽനിന്ന് ശേഖരിച്ചത്