മർയം (ഇസ്ലാം)
ഖുർആനിലും ബൈബിളിലും യേശുവിന്റെ മാതാവാണ് മറിയം (Mary)[1]. ഭൂമിയിൽ ജീവിച്ച എല്ലാ സ്ത്രീകളെക്കാളും ഉത്തമയായ സ്ത്രീ ആയാണ് മർയമിനെ ഇസ്‌ലാം ഇവരെ പരിചയപ്പെടുത്തുന്നത് [2].
വിശുദ്ധയായ മർയം | |
---|---|
കന്യക, വിശുദ്ധ, ത്വാഹിറ, സാജിദ, റാകിഅ, ഖാനിത്വ, 'സിദ്ധീഖ, ഇമ്രാൻ പുത്രി,മാതൃക വനിത, The Exalted, Mother of Jesus, Keeper of Chastity, Mystic, Maternal Heroine, Queen of the Saints Sai'ma, Mustafia | |
ജനനം | c. 20 B.C.E. Jerusalem |
മരണം | c. 100 - 120 C.E. Jerusalem |
വണങ്ങുന്നത് | All Islam All Christianity |
പ്രധാന തീർത്ഥാടനകേന്ദ്രം | Mary's Tomb, Kidron Valley |
സ്വാധീനിച്ചത് | All Muslim and Christian women. |
ഖുർആനിൽ ഇവരുടെ പേരിൽ ദൈർഘ്യമേറിയ ഒരു അധ്യായം തന്നെയുണ്ട്. ഖുർആനിലെ മൂന്നാം അധ്യായമാകട്ടെ മർയമിന്റെ പിതൃകുടുംബത്തെ കുറിച്ചുമാണ്. മർയമിന്റെ ജനനത്തെ കുറിച്ച് ഖുർആനിലെ വിവരണം ഇപ്രകാരമാണ് - മർയമിന്റെ അമ്മ ഗർഭിണി ആയിരിക്കുമ്പോൾ തന്നെ ഗർഭസ്ഥശിശുവിനെ ദൈവത്തിന് സമർപ്പിച്ചു. തന്റെ ഉദരത്തിൽ ഒരാൺകുഞ്ഞായിരിക്കുമെന്നാണ് അവർ കരുതിയത്. എന്നാൽ മർയം ജനിക്കുകയും മർയമിന്റെ അമ്മ തന്റെ നേർച്ച നിറവേറ്റാൻ മർയമിനെ ദേവാലയത്തിലേക്ക് അയക്കുകയും ചെയ്തു. പുരോഹിതനും ബന്ധുവുമായ സക്കറിയയുടെ സംരക്ഷണത്തിൽ പ്രത്യേകം സജ്ജമാക്കിയ മുറിയിൽ മർയം വളർന്നു.
ഖുർആനിൽ
ഇംറാന്റെ സ്ത്രീ പ്രാർഥിച്ചത് അവൻ കേട്ടിരുന്നു: എന്റെ നാഥാ, എന്റെ ഉദരത്തിലുള്ള ശിശുവിനെ ഞാൻ നിനക്കു നേർന്നിരിക്കുന്നു. അതു നിന്നെ മാത്രം സേവിക്കുവാൻ ഉഴിഞ്ഞുവക്കപ്പെട്ടതാകുന്നു. എന്റെ ഈ തിരുമുൽക്കാഴ്ചയെ നീ സ്വീകരിക്കേണമേ! നീ കേൾക്കുന്നവനും അറിയുന്നവനുമാണല്ലോ. പിന്നെ, ആ ശിശുവിനെ പ്രസവിച്ചപ്പോൾ അവൾ പറഞ്ഞു: എന്റെ നാഥാ, ഞാൻ പ്രസവിച്ചത് പെൺകുഞ്ഞായിപ്പോയി -അവൾ ജനിപ്പിച്ചതെന്തെന്ന് ദൈവത്തിന് നന്നായറിയാമായിരുന്നു-ആൺകുഞ്ഞ് പെൺകുഞ്ഞിനെപോലെയല്ലല്ലോ. ഏതായാലും ഞാൻ അവളെ മർയം എന്നു നാമകരണം ചെയ്തിരിക്കുന്നു. അവളെയും അവളുടെ ഭാവി സന്തതികളെയും അഭിശപ്തനായ പിശാച് ബാധിക്കുന്നതിൽനിന്നു ഞാൻ നിന്നിൽ അഭയം തേടുന്നു.` അങ്ങനെ അവരുടെ നാഥൻ ആ പെൺകുട്ടിയെ സസന്തോഷം സ്വീകരിക്കുകയും അവളെ ശ്രേഷ്ഠ ബാലികയാക്കി വളർത്തുകയും സകരിയ്യായെ അവളുടെ രക്ഷാധികാരിയാക്കി നിശ്ചയിക്കുകയും ചെയ്തു. സകരിയ്യാ അവളെ സന്ദർശിച്ചപ്പോഴൊക്കെ, അവളുടെ അടുക്കൽ അന്നപാനീയങ്ങൾ കാണാറുണ്ടായിരുന്നു. മർയമേ, നിനക്കിതെല്ലാം എവിടെനിന്നു കിട്ടി എന്ന് അദ്ദേഹം ചോദിച്ചു. അവൾ പറഞ്ഞു: `ഇതെല്ലാം അല്ലാഹുവിങ്കൽനിന്നാകുന്നു. ദൈവം അവനിഛിക്കുന്നവർക്കു കണക്കില്ലാതെ കൊടുക്കുന്നു. - ആലു ഇംറാൻ : 35-37 |