ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ സമരം നയിച്ച ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിലെ പ്രമുഖ നേതാവായിരുന്നു ഒലിവർ റെജിനാൾഡ് ടാംബോ എന്ന ഒലിവർ ടാംബോ (27 ഒക്ടോബർ 1917 – 24 ഏപ്രിൽ 1993).[1] സർവ്വകലാശാലാ വിദ്യാഭ്യാസകാലഘട്ടത്തിൽ തന്നെ സജീവ രാഷ്ട്രീയത്തിൽ ഇടപെട്ടിരുന്നു. വിദ്യാഭ്യാസത്തിനുശേഷം അധ്യാപകനായി ജോലി ലഭിച്ചു.

ഒലിവർ ടാംബോ
ജനനം
ഒലിവർ റെജിനാൾഡ് ടാംബോ

(1917-10-27)27 ഒക്ടോബർ 1917
മരണം23 ഏപ്രിൽ 1993(1993-04-23) (പ്രായം 75)
ദേശീയതദക്ഷിണാഫ്രിക്കൻ
തൊഴിൽഅധ്യാപകൻ, അഭിഭാഷകൻ
അറിയപ്പെടുന്നത്ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റ്
ജീവിതപങ്കാളി(കൾ)അഡലൈഡ് ടാംബോ

ജോഹന്നാസ്ബർഗിലേക്ക് മാറിയതിൽ പിന്നെയാണ് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിൽ സജീവമാവുന്നത്. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ യുവജനവിഭാഗമായ യൂത്ത ലീഗിന്റെ സ്ഥാപകാംഗങ്ങളിലൊരാൾ കൂടിയാണ് ടാംബോ. രാഷ്ട്രീയപ്രവർത്തനങ്ങളിൽ സജീവമായതോടെ അധ്യാപകജോലി ഉപേക്ഷിച്ചു. 1952 ൽ നിയമലംഘന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജയിലിലായി. വാൾട്ടർ സിസുലുവിനെ പൊതുപ്രവർത്തനത്തിൽ നിന്നും സർക്കാർ വിലക്കിയതോടെ, ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ സെക്രട്ടറി ജനറൽ സ്ഥാനം ഏറ്റെടുത്തത് ടാംബോയാണ്.

ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ ആശയങ്ങൾ മറ്റു ആഫ്രിക്കൻ രാജ്യങ്ങളിൽ എത്തിക്കുന്നതിൽ ടാംബോ മുഖ്യ പങ്കു വഹിച്ചു. 1970കളിൽ ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുത്തു. ടാംബോ നേതൃത്വത്തിലിരിക്കുന്ന കാലഘട്ടത്തിലാണ് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ ലഭിക്കുന്നത്. സർക്കാരിന്റെ കടുത്ത് ഉപരോധങ്ങൾ മൂലം രാജ്യത്തുനിന്നും പലായനം ചെയ്യേണ്ടി വന്നു. 1991ൽ തിരികെ വന്നു, ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃസ്ഥാനം ഏറ്റെടുത്തു. 1993 ഏപ്രിൽ 24 ന് ഹൃദയാഘാതം മൂലം ടാംബോ അന്തരിച്ചു.[2]

ആദ്യകാല ജീവിതം

27 ഒക്ടോബർ 1917 ന് ഇന്നത്തെ ഈസ്റ്റ്കേപിലെ എഞ്ചലി മലക്കു താഴെയുള്ള ഒരു ഗ്രാമത്തിലായിരുന്നു ഒലിവർ ടാംബോ ജനിച്ചത്.

അവലംബം

  • ലുലി, കല്ലിനികോസ് (2012). ഒലിവർ ടാംബോ, ബിയോണ്ട് ദ എഞ്ചലി മൗണ്ടൈൻസ്. ന്യൂ ആഫ്രിക്ക ബുക്സ്. ISBN 978-0864866660.
  1. "ഒലിവർ ടാംബോ". ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ്. Retrieved 19-ഡിസംബർ-2013. {{cite web}}: Check date values in: |accessdate= (help)
  2. "ഒലിവർ ടാംബോ - ലഘു ജീവചരിത്രം". ബയോഗ്രഫി.കോം. Retrieved 19-ഡിസംബർ-2013. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഒലിവർ_ടാംബോ&oldid=1883564" എന്ന താളിൽനിന്ന് ശേഖരിച്ചത്