അമരകോശം
നവരത്നങ്ങളിലൊരാളായ അമരസിംഹൻ[1] ക്രിസ്ത്വബ്ദം നാലാം ശതകത്തിൽ രചിച്ച ശബ്ദകോശമാണ് അമരകോശം(സംസ്കൃതം: अमरकोश) ആദ്യത്തെ സംസ്കൃത ശബ്ദകോശമാണിത്. പദ്യരൂപത്തിൽ രചിക്കപ്പെട്ട ഈ ശബ്ദകോശത്തിൽ ഏകദേശം പതിനായിരം വാക്കുകളുണ്ട്. നാമലിംഗാനുശാസനം (नामलिङ्गानुशासनम्)എന്നും അറിയപ്പെടുന്നു. റ്റി. സി. പരമേശ്വരൻ മൂസ്സത് പാരമേശ്വരി എന്ന പേരിൽ വ്യാഖ്യാനം എഴുതിയിട്ടുണ്ട്.