"സാമൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
KKR VKI (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Rajendu (സംവാദം | സംഭാവനകൾ)
No edit summary
വരി 163:
സാമൂതിരിയുടെ അരിയിട്ട് വാഴ്ച പ്രസിദ്ധമാണ്‌. രാജാവിന്റെ പട്ടാഭിഷേകമാണിത്. ബാർബോസ വിവരിക്കുന്നത് ഇങ്ങനെയാണ്‌: തീപ്പെട്ടത് കോഴിക്കോട്ടെ സാമൂതിരിയാണെങ്കിൽ പതിമൂന്നു ദിവസം [[സിംഹാസനം]] ഒഴിഞ്ഞു കിടക്കും. അടുത്ത കിരീടാവകാശിയെക്കുറിച്ച് എന്തെങ്കിലും തർക്കങ്ങൾ ഉണ്ടെങ്കിൽ അത് ഉന്നയിക്കേണ്ട സമയമാണത്. ഇതിനു ശേഷം സാമൂതിരിയുടെ സ്ഥാനാരോഹണം നടക്കും. [[അരിയിട്ടുവാഴ്ച]] എന്നാണതിനെ പറയുന്ന പേര്‌. വളരെയധികം കർമ്മങ്ങൾ ഉള്ള ഒരു ചടങ്ങാണത്. അതിനായി ബ്രാഹ്മണപുരോഹിതന്മാരും നാടുവാഴികളും ഇടപ്രഭുക്കന്മാരും മറ്റും കോവിലകത്തു ഹാജരാവുകയും വിപുലമായ ചടങ്ങുകൾ നടത്തപ്പെടുകയും ചെയ്യുന്നു. ചടങ്ങിന്റെ അവസാനത്തിൽ പരമ്പരാഗതമായ എല്ലാ നിയമങ്ങളും നിലനിർത്തുകയും മുൻ‌രാജാവിന്റെ കടങ്ങൾ വല്ലതുമുണ്ടെങ്കിൽ അത് വീട്ടുകയും മുൻ‌കാലങ്ങളിൽ നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കുകയും ചെയ്തുകൊള്ളാമെന്നു [[ചങ്ങലവിളക്ക്]] തൊട്ട് പുതിയ രാജാവിനെക്കൊണ്ട് പ്രതിജ്ഞ ചെയ്യിക്കുന്നു. [[പ്രതിജ്ഞ]] ചെയ്യുന്ന അവസരത്തിൽ ഊരിയ വാൾ ഇടതു കയ്യിൽ പിടിച്ചിരിക്കും. ആ വാൾ കൊണ്ട് എല്ലാം സം‌രക്ഷിച്ചുകൊള്ളാം എന്ന് സത്യം ചെയ്യണം. ഇപ്രകാരം ചെയ്യുന്ന സമയത്ത് മന്ത്രോച്ചാരണങ്ങളും സൂര്യാരാധനയും ചെയ്തുകൊണ്ട് രാജശിരസ്സിൽ അരിയിട്ട് അനുഗ്രഹിക്കുന്നു. തുടർന്ന് മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും, [[സാമന്തന്മാർ]], [[കൈമൾമാർ]], [[ഇടപ്രഭുക്കൾ]] തുടങ്ങിയവരുടേയും കൂറു പ്രഖ്യാപനമാണ്‌.
 
മുൻപറഞ്ഞ 13 ദിവസവും ഏതെങ്കിലും ഒരു കയ്മൾ ആയിരിക്കും രാജഭരണം നടത്തുക. അവർക്ക് ഭരണകാര്യങ്ങളിൽ നല്ല പങ്കുണ്ടായിരിക്കും. <ref name="traveller"> {{cite book |last=വേലായുധൻ |first= പണിക്കശ്ശേരി|authorlink= വേലായുധൻ പണിക്കശ്ശേരി|coauthors= |editor= |others= |title=സഞ്ചാരികൾ കണ്ട കേരളം|origdate= |origyear= |origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= 2001|series= |date= |year= |month= |publisher= കറൻറ് ബുക്സ്|location= കോട്ടയം|language= മലയാളം|isbn=81-240-1053-6 |oclc= |doi= |id= |pages=434 |chapter= |chapterurl= |quote= }} </ref> സാമൂതിരിമാർക്ക് ദിവസവും രാവിലെ [[വയറാട്ടം അഥവാ വയറയുഴിച്ചിൽ]] എന്ന ഒരു ചടങ്ങു നടത്തിയിരുന്നു. <ref> സാമൂതിരിമാരുടെ വയറാട്ടം ആചാരം ഓല, എസ്. രാജേന്ദു, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, 2022 </ref>
 
== സദസ്സ് ==
"https://ml.wikipedia.org/wiki/സാമൂതിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്