"അബ്ബക്കാ റാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
വരി 33:
പോർച്ചുഗീസുകാർ അബ്ബക്ക റാണിയോട് കപ്പം നൽകണം എന്നാവശ്യപ്പെട്ടെങ്കിലും, റാണി അത് നിരസിച്ചു. 1555 റാണിയെ പരാജയപ്പെടുത്താൻ അഡ്മിറൽ ഡോം അൽവാറോയുടെ നേതൃത്വത്തിൽ ഒരു സൈന്യം തുളുനാട്ടിലേക്കു വന്നുവെങ്കിലും, റാണി അവരെ പരാജയപ്പെടുത്തി. 1557 ൽ പോർച്ചുഗീസുകാർ മംഗലാപുരം കീഴടക്കി. ഉള്ളാൾ കീഴടക്കാൻ ഒരു സൈന്യം പുറപ്പെട്ടു, അവർ കൊട്ടാരത്തിലെത്തിയപ്പോഴേക്കും, റാണി അവിടെ നിന്നും രക്ഷപ്പെട്ടു ഒരു പള്ളിയിൽ അഭയം തേടി. അന്നത്തെ രാത്രിയിൽ 200 ഓളം സൈനീകരെ സംഘടിപ്പിച്ച റാണി പോർച്ചുഗീസ് സേനക്കെതിരേ ആക്രമണം അഴിച്ചു വിട്ടു. പോർച്ചുഗീസ് സൈന്യതലവനായിരുന്ന ജനറൽ പൈക്സിയോട്ടോ കൊല്ലപ്പെട്ടു.<ref name=ignac>{{cite web | title = അബ്ബക്ക റാണി- ദ അൺസങ് വാര്യർ ക്വീൻ | url = http://web.archive.org/web/20150126154546/http://ignca.nic.in/nl001903.htm | publisher = ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്ട്സ് | accessdate = 2015-01-26}}</ref> എഴുപതോളം പോർച്ചുഗീസ് സൈനീകരെ റാണിയുടെ സേന തടവുകാരായി പിടിച്ചു. തുടർന്നു നടന്ന യുദ്ധത്തിൽ പോർച്ചുഗീസ് ജനറലായിരുന്ന മസ്കരാസ് കൊല്ലപ്പെടുകയും, മംഗലാപുരം കോട്ട ഉപേക്ഷിച്ചു പോവാൻ പോർച്ചുഗീസുകാർ നിർബന്ധിതരാവുകയും ചെയ്തു.
 
1969 ൽ പോർച്ചുഗീസുകാർ മംഗലാപുരം കോട്ട പിടിച്ചെടുക്കുകയും, നിർണ്ണായകമായ കുന്ദാപുരയിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. കുന്ദാപുരയിലെ ശത്രു സാന്നിദ്ധ്യം റാണിക്കു അസ്വസ്ഥതയായി മാറി. കൂടാതെ, റാണിയുടെ മുൻ ഭർത്താവ്, ലക്ഷ്മപ്പ പോർച്ചുഗീസുകാരുടെ കൂടെ കൂടി റാണിക്കെതിരേ യുദ്ധത്തിനിറങ്ങുകയും ചെയ്തു. 1570 ൽ പോർച്ചുഗീസുകാർക്കെതിരേ പടനയിക്കാനായി റാണി, ബിജാപൂർ സുൽത്താനുമായും, കോഴിക്കോടു സാമൂതിരിയുമായും കരാറിലേർപ്പെട്ടു. ഇരു ഭരണാധികാരികളും, പോർച്ചുഗീസുകാരുടെ ആധിപത്യം അവസാനിപ്പിക്കണം എന്ന ലക്ഷ്യക്കാരായിരുന്നു. കോഴിക്കോടു സാമൂതിരിയുടെ നാവികസേനാ തലവനായിരുന്ന കുട്ടി പോക്കർ മരക്കാർ റാണിക്കു വേണ്ടി, പോർച്ചുഗീസുകാർക്കെതിരേ യുദ്ധം നയിക്കുകയും, മംഗലാപുരം കോട്ട നശിപ്പിക്കുകയും ചെയ്തു.
 
==അവലംബം==
"https://ml.wikipedia.org/wiki/അബ്ബക്കാ_റാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്