"അബ്ബക്കാ റാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
Rescuing 8 sources and tagging 0 as dead.) #IABot (v2.0.9 |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2:
{{Infobox Monarch | name =അബ്ബക്കാ ചൗത
| title = ഉള്ളാൾ റാണി
| image = Ullal Queen Abbakka Devi.jpg
| caption = Life size statue of the [[Chowta]] Queen Abbakka in [[Ullal]]
| reign = 1525 – ?? 1570s
| coronation =
വരി 20:
| buried =
|}}
ഉള്ളാളിലെ റാണിയും, കോളനി കാലഘട്ടത്തിൽ [[പോർച്ചുഗീസ് സാമ്രാജ്യം|പോർച്ചുഗീസുകാർക്കെതിരെ]] പൊരുതിയ ധീര വനിതയുമായിരുന്നു '''അബ്ബക്കാ റാണി'''.<ref name=pib>{{cite web | title = ക്വീൻ അബ്ബക്കാസ് ട്രയംഫ് ഓവർ വെസ്റ്റേൺ കോളനൈസേഴ്സ് | url =
==ആദ്യകാല ജീവിതം==
==ചരിത്ര പശ്ചാത്തലം ==
[[ഗോവ|ഗോവയെ]] കീഴടക്കിയശേഷം, [[പോർച്ചുഗീസ് സാമ്രാജ്യം | പോർച്ചുഗീസുകാർ]] പിന്നീട് ലക്ഷ്യമാക്കിയത് [[കർണ്ണാടക |കർണ്ണാടകയുടെ]] തീരപ്രദേശമായിരുന്നു. വ്യാപാരത്തിനു, സുരക്ഷക്കും വളരെ പ്രാധാന്യമുള്ള സ്ഥലമായിരുന്നു കർണ്ണാടകയുടെ തീരപ്രദേശം. അറേബ്യൻ രാജ്യങ്ങളും മറ്റ് പാശ്ചാത്യരാജ്യങ്ങളുമായി സുഗന്ധവ്യഞ്ജനങ്ങളുടെ വ്യാപാരത്തിനു പേരുകേട്ട തുറമുഖമായിരുന്നു ഉള്ളാൾ. പ്രാദേശികമായ ചെറുത്തു നില്പുകാരണം ആ പ്രദേശം കീഴടക്കുക അത്ര എളുപ്പമായിരുന്നില്ല.
[[ജൈനമതം |ജൈനമതക്കാരിയായ]] അബ്ബക്ക റാണിക്ക, [[ഹിന്ദു|ഹൈന്ദവരിൽ]] നിന്നും, [[മുസ്ലിം]] സമുദായത്തിലുള്ളവരിൽ നിന്നും പിന്തുണ ലഭിച്ചിരുന്നു. അബ്ബക്ക റാണിയുടെ സൈന്യത്തിൽ എല്ലാ മതസ്ഥരും ഉണ്ടായിരുന്നു. വിദേശികളായ ശത്രുക്കൾക്കെതിരേ പൊരുതാൻ കോഴിക്കോട് സാമൂതിരിയുടെ പിന്തുണയും അബ്ബക്ക തേടിയിരുന്നു.<ref name=wffindia>{{cite book | title = വുമൺ ഫ്രീഡം ഫൈറ്റേഴ്സ് ഓഫ് ഇന്ത്യ | url = http://books.google.co.in/books?id=-05uAAAAMAAJ&q= | publisher =
==പോർച്ചുഗീസുകാർക്കെതിരേയുള്ള യുദ്ധം==
പോർച്ചുഗീസുകാർ അബ്ബക്ക റാണിയോട് കപ്പം നൽകണം എന്നാവശ്യപ്പെട്ടെങ്കിലും, റാണി അത് നിരസിച്ചു. 1555 റാണിയെ പരാജയപ്പെടുത്താൻ അഡ്മിറൽ ഡോം അൽവാറോയുടെ നേതൃത്വത്തിൽ ഒരു സൈന്യം തുളുനാട്ടിലേക്കു വന്നുവെങ്കിലും, റാണി അവരെ പരാജയപ്പെടുത്തി. 1557 ൽ പോർച്ചുഗീസുകാർ മംഗലാപുരം കീഴടക്കി. ഉള്ളാൾ കീഴടക്കാൻ ഒരു സൈന്യം പുറപ്പെട്ടു, അവർ കൊട്ടാരത്തിലെത്തിയപ്പോഴേക്കും, റാണി അവിടെ നിന്നും രക്ഷപ്പെട്ടു ഒരു പള്ളിയിൽ അഭയം തേടി. അന്നത്തെ രാത്രിയിൽ 200 ഓളം സൈനികരെ സംഘടിപ്പിച്ച റാണി പോർച്ചുഗീസ് സേനക്കെതിരേ ആക്രമണം അഴിച്ചു വിട്ടു. പോർച്ചുഗീസ് സൈന്യതലവനായിരുന്ന ജനറൽ പൈക്സിയോട്ടോ കൊല്ലപ്പെട്ടു.<ref name=ignac>{{cite web | title = അബ്ബക്ക റാണി- ദ അൺസങ് വാര്യർ ക്വീൻ | url = http://ignca.nic.in/nl001903.htm | publisher = ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്ട്സ് | accessdate = 2015-01-26 | archive-date = 2015-01-26 | archive-url = https://web.archive.org/web/20150126154546/http://ignca.nic.in/nl001903.htm | url-status = bot: unknown }}</ref> എഴുപതോളം പോർച്ചുഗീസ് സൈനികരെ റാണിയുടെ സേന തടവുകാരായി പിടിച്ചു. തുടർന്നു നടന്ന യുദ്ധത്തിൽ പോർച്ചുഗീസ് ജനറലായിരുന്ന മസ്കരാസ് കൊല്ലപ്പെടുകയും, മംഗലാപുരം കോട്ട ഉപേക്ഷിച്ചു പോവാൻ പോർച്ചുഗീസുകാർ നിർബന്ധിതരാവുകയും ചെയ്തു.
1569 ൽ പോർച്ചുഗീസുകാർ മംഗലാപുരം കോട്ട പിടിച്ചെടുക്കുകയും, നിർണ്ണായകമായ കുന്ദാപുരയിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. കുന്ദാപുരയിലെ ശത്രു സാന്നിദ്ധ്യം റാണിക്കു അസ്വസ്ഥതയായി മാറി. കൂടാതെ, റാണിയുടെ മുൻ ഭർത്താവ്, ലക്ഷ്മപ്പ പോർച്ചുഗീസുകാരുടെ കൂടെ കൂടി റാണിക്കെതിരേ യുദ്ധത്തിനിറങ്ങുകയും ചെയ്തു. 1570 ൽ പോർച്ചുഗീസുകാർക്കെതിരേ പടനയിക്കാനായി റാണി, ബിജാപൂർ സുൽത്താനുമായും, കോഴിക്കോടു സാമൂതിരിയുമായും കരാറിലേർപ്പെട്ടു.<ref name=changeforbetter>{{cite web | title = ലീഡർഷിപ്പ് ലെസ്സൺസ് ഫ്രം റാണി അബ്ബക്ക | url = http://changeforbetter.org.in/inner-space/411-leadership-lessons-from-rani-abbakka | publisher = ചേഞ്ച് ഫോർ ബെറ്റർ | date = 2014-09-02 | accessdate = 2015-01-26 | archive-date = 2015-01-26 | archive-url = https://web.archive.org/web/20150126155739/http://changeforbetter.org.in/inner-space/411-leadership-lessons-from-rani-abbakka | url-status = bot: unknown }}</ref> ഇരു ഭരണാധികാരികളും, പോർച്ചുഗീസുകാരുടെ ആധിപത്യം അവസാനിപ്പിക്കണം എന്ന ലക്ഷ്യക്കാരായിരുന്നു.<ref name=picnicin>{{cite web | title = ക്വീൻ അബ്ബാക്കാസ് ട്രയംഫ് എഗെയിൻസ്റ്റ് വെസ്റ്റേൺ കോളനൈസേഴ്സ് | url = http://pib.nic.in/release/rel_print_page.asp?relid=6707 | publisher = പബ്ലിക്ക ഇൻഫർമേഷൻ ബ്യൂറോ | accessdate = 2015-01-26 | archive-date = 2015-01-26 | archive-url = https://web.archive.org/web/20150126160005/http://pib.nic.in/release/rel_print_page.asp?relid=6707 | url-status = bot: unknown }}</ref> കോഴിക്കോടു സാമൂതിരിയുടെ നാവികസേനാ തലവനായിരുന്ന കുട്ടി പോക്കർ മരക്കാർ റാണിക്കു വേണ്ടി, പോർച്ചുഗീസുകാർക്കെതിരേ യുദ്ധം നയിക്കുകയും, മംഗലാപുരം കോട്ട നശിപ്പിക്കുകയും ചെയ്തു. എന്നാൽ മരക്കാരെ പോർച്ചുഗീസുകാർ പിടികൂടുകയും വധിക്കുകയും ചെയ്തു.<ref name=districtmalappuram>{{cite book | title = കേരള ഡിസ്ട്രിക്ട് ഗസറ്റിയേഴ്സ് - മലപ്പുറം | url =https://books.google.com.sa/books?id=wR7jAAAAMAAJ&q= | publisher = കേരള വിദ്യാഭ്യാസ വകുപ്പ് | last = എ | first = ശ്രീധരമേനോൻ | year = 1986 }}</ref> സഖ്യത്തിനു വല്ലാത്തൊരു നഷ്ടമായിരുന്നു മരക്കാരുടെ മരണം. കൂടാതെ, ഭർത്താവിന്റെ വഞ്ചന കൂടിയായപ്പോൾ റാണി വല്ലാതെ തളർന്നു. പോർച്ചുഗീസുകാർ റാണിയെ അറസ്റ്റു ചെയ്യുകയും തടവിലാക്കുകയും ചെയ്തു.
==അവലംബം==
{{reflist|2}}
[[വർഗ്ഗം:ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ]]
|